കുവൈത്ത് സിറ്റി: തീപിടിത്തം തടയുന്നതിന്റെ ഭാഗമായി നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. വാണിജ്യ കെട്ടിടങ്ങളെ പ്രധാന ഫയർഫോഴ്സ് ഓപറേഷൻ സെന്ററുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിട മേൽക്കൂര,ബേസ്മെന്റുകൾ,സ്റ്റോറേജ് ഏരിയകൾ എന്നിവ പരിശോധിക്കുന്നത് തുടരും. എല്ലാ നിക്ഷേപ കെട്ടിടങ്ങളിലും ഫയർ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിക്കണം. നേരത്തേ ഇത് 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കായിരുന്നു ബാധകം. മംഗഫ് തീപിടിത്ത പശ്ചാത്തലത്തിലാണ് കർശന നടപടികൾ.
അതേസമയം, ബോധവത്കരണത്തിന്റെ ഫലമായി മിക്കവരും സുരക്ഷ നടപടികൾ സ്വീകരിച്ചുവരുന്നതായും അടുത്തിടെ തീപിടിത്തങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ഖാലിദ് ഫഹദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.