കുവൈത്തിൽനിന്ന്​ ആദ്യ വിമാനം നാളെ

കുവൈത്ത്​ സിറ്റി: ​കു​ടുങ്ങിക്കിടക്കുന്ന പ്രവാസിക​ൾക്ക്​ തിരിച്ചുപോവാൻ കുവൈത്തിൽനിന്ന്​ ആദ്യവിമാനം ശനിയാഴ്​ച പുറപ്പെടും. ശനിയാഴ്​ച രണ്ട്​ ​വിമാനങ്ങൾ ഷെഡ്യൂൾ ചെയ്​തിട്ടുണ്ട്​.

വെള്ളിയാഴ്​ച പോവേണ്ടിയിരുന്ന കുവൈത്ത്​ -ഹൈദരാബാദ്​ എയർ ഇന്ത്യ വിമാനം ശനിയാഴ്​ച രാവിലെ 11.45ന്​ കുവൈത്തിൽനിന്ന്​ പുറപ്പെട്ട്​ വൈകീട്ട്​ 6.30ന്​ നാട്ടിലെത്തും. രണ്ടാമത്തെ വിമാനം ഉച്ചക്ക്​ 1.45ന്​ കുവൈത്തിൽനിന്ന്​ ​കൊച്ചിയിലേക്ക്​ പുറപ്പെടും. 80 ദീനാറാണ്​ ടിക്കറ്റ്​ നിരക്ക്​.

എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ കുവൈത്ത്​ സിറ്റിയിലെ എയർ ഇന്ത്യ ഒാഫിസിലെത്തി ടിക്കറ്റ്​ സ്വന്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്​. നാലുമണിക്കൂർ മുമ്പ്​ വിമാനത്താവളത്തിലെത്തണമെന്നാണ്​ നിർദേശം. കുവൈത്തിൽനിന്ന്​ നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂൾ അനുസരിച്ച്​ പുറപ്പെടും.

ഞായറാഴ്​ച ചെന്നൈയിലേക്കും ചൊവ്വാഴ്​ച അഹമ്മദാബാദിലേക്കും ബുധനാഴ്​ച കോഴിക്കോ​േട്ടക്കും ആണ്​ മറ്റുവിമാനങ്ങൾ. ഒാരോന്നിലും 200 യാത്രക്കാർ വീതമാണ്​ ഉണ്ടാവുക. ഗർഭിണികൾ, കാൻസർ രോഗികൾ, കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന്​ സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക്​ മുൻഗണന നൽകിയാണ്​ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്​.

അതിനിടെ പൊതുമാപ്പിന്​ രജിസ്​​റ്റർ ചെയ്​ത്​ ക്യാമ്പിൽ കഴിയുന്നവരുടെ മടക്കയാത്രക്ക്​ കളമൊരുങ്ങിയതായും സൂചനയുണ്ട്​. ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന്​ കുവൈത്ത്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. നാട്ടിൽനിന്നുള്ള അനുമതി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയതായാണ്​ സൂചന.​ 

Tags:    
News Summary - First evacuation flight from Kuwait tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.