കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ ബുക്കിങ് സ്വീകരിച്ചുതുടങ്ങി.
ആദ്യആഴ്ചയിൽ കൊച്ചിയിൽനിന്ന് ജസീറ എയർവേസ്, കുവൈത്ത് എയർവേസ് എന്നിവ വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കുവൈത്ത് എയർവേസ് മാത്രമാണ് ഷെഡ്യൂളിൽ കാണിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് നിലവിൽ ഷെഡ്യൂൽ കാണിക്കുന്നില്ല. തിരുവനന്തപുരത്ത്നിന്ന് 62,000 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്.
കൊച്ചിയിൽനിന്ന് 52,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ ടിക്കറ്റ് എടുക്കേണ്ടിവരുമെന്നാണ് ട്രാവൽസ് വൃത്തങ്ങൾ പറയുന്നത്. സാഹചര്യങ്ങൾ മാറിമറിയാമെന്ന സാധ്യത കൂടി മുന്നിൽ കണ്ടാണ് ഇങ്ങനെ പറയുന്നത്. വിമാനം റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് തുക തിരികെ ലഭിക്കും. ആഗസ്റ്റ് ഒന്നുമുതൽ വിദേശികളെ പ്രവേശിപ്പിക്കുമെന്നാണ് മന്ത്രിസഭ പ്രഖ്യാപനം. ഇതനുസരിച്ച് വ്യോമയാന വകുപ്പും വിമാന കമ്പനികളും തയാറെടുപ്പ് ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ, യാത്രക്കാരുടെ എണ്ണം സംബന്ധിച്ച പരിധി, മുൻഗണനാക്രമങ്ങൾ എന്നിവ സംബന്ധിച്ച് കൃത്യമായ ചിത്രം തെളിഞ്ഞിട്ടില്ല.
ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്. ജോലി, ഇഖാമ സംബന്ധമായി അടിയന്തരമായി കുവൈത്തിൽ എത്തേണ്ടതുണ്ട് നിരവധി പേർക്ക്. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഭൂരിഭാഗം പേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.