കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) കുവൈത്തിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ 175 ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മേയ് 19ന് ഇന്ത്യൻ എംബസിയിലാണ് പരിപാടി.
പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബുബ്യാൻ ഗ്യാസ് മാനേജിങ് ഡയറക്ടർ ഷിബു പോൾ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളത്തിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. ബുബ്യാൻ കമ്പനി ജനറൽ മാനേജർ ബിജു ജോർജ് സംസാരിച്ചു.
ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുര്യൻ തോമസ്, അനിൽ വള്ളികുന്നം, അബ്ദുറഹ്മാൻ പുഞ്ചിരി, പരിമണം മനോജ്, പ്രജീഷ് മാത്യു, ബാബു തലവടി, മനോജ് ചെങ്ങന്നൂർ, ശശി വലിയകുളങ്ങര, സുരേഷ് നായർ, സാം ആന്റണി, ലിസ്സൻ ബാബു, സുനിത രവി, സാറമ്മ ജോൺ, അനിത അനിൽ, ജിത മനോജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.