കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് മുറിയിൽ കഴിയുന്നവർക്ക് 1000 ഭക്ഷണക്കിറ്റുകൾ കൂടി നൽകി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റീജനൽ മാനേജർ വി.കരീം, കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിനും ജനറൽ സെക്രട്ടറി എം.കെ.അബ്ദു റസാഖ് പേരാമ്പ്രക്കും കിറ്റുകൾ കൈമാറി. നെസ്റ്റോ ഓപറേഷൻ മാനേജർ വി.കെ.നംഷിർ, ഫൈനാൻസ് മാനേജർ താസിം, പർച്ചേസ് മാനേജർ മുഹമ്മദ് ഫയാസ്, സ്റ്റോർ മനേജർമാരായ അജീഷ് ആനന്ദ്, അമ്പാടി, മീഡിയ കോഒാഡിനേറ്റർ സുബാഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അയ്യായിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ ഇതിനകം കെ.എം.സി.സി കുവൈത്തിെൻറ പല ഭാഗങ്ങളിലും വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. ലോക്ഡൗൺ കാലാവധി നീളുന്നതിനനുസരിച്ച് ദുരന്തത്തിെൻറ വ്യാപ്തി കൂടുകയാണ്. പ്രതിസന്ധി നീളുമ്പോൾ എവിടെയും ഒന്നും തികയാത്ത അവസ്ഥയിൽ ഇനി എന്ത് ചെയ്യും എന്ന് കരുതി പകച്ചു നിൽക്കുന്നിടത്ത് നെസ്റ്റോ പോലെയുള്ള സ്ഥാപനങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വെൽഫെയർ കേരള കുവൈത്ത് വഴി നെസ്റ്റോ 500 കിറ്റുകൾ വിതരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.