കുവൈത്ത് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം. വിസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കരട് തയാറാക്കാൻ മാന്‍പവര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. രണ്ട് മാസത്തേക്കായിരിക്കും വിസ മാറാനുള്ള നിരോധനം നീക്കുക. ഈ സമയം ഉപയോഗപ്പെടുത്തി ഗാർഹിക സഹായ വിസയിൽ ഉള്ളവർക്ക് മറ്റു വിസയിലേക്ക് മാറാം.രാജ്യത്തെ തൊഴിൽ വിപണിയുടെ വര്‍ദ്ധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികള്‍ അടക്കമുള്ള ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.