കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നടന്ന ആഗോള സഖ്യത്തിന്റെ പത്താമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കുവൈത്തിന്റെ സംഭാവനകളെ ബ്ലിങ്കൻ അഭിനന്ദിച്ചു.
കുവൈത്തും അമേരിക്കയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെയും സൗഹൃദത്തെയും അൽ യഹ്യ പരാമർശിച്ചു. അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ സംഭാഷണത്തിന്റെ ആറാം സെഷന് ആതിഥേയത്വം വഹിക്കാൻ കുവൈത്ത് കാത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളും അക്രമം കുറക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.