വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

വിദേശകാര്യമന്ത്രി തുർക്കിയയിൽ

കുവൈത്ത് സിറ്റി: തുർക്കിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ സന്ദർശിക്കുന്നതിനായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അങ്കാറയിലെത്തി. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായാണ് ശൈഖ് സലീം എത്തിയത്. വിമാനത്താവളത്തിൽ ശൈഖ് സലീമിനെ തുർക്കിയിലെ കുവൈത്ത് അംബാസഡർ വെയ്ൽ അൽ ഇനേസി, എംബസി സ്റ്റാഫ്, മുതിർന്ന തുർക്കിയ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. രണ്ട് പതിറ്റാണ്ടായി തുർകിയ പ്രസിഡന്റ് സഥാനത്തുള്ള ഉർദുഗാൻ പുതിയ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചിരുന്നു. ശനിയാഴ്ച പുതിയ പ്രസിഡന്റായി ഉർദുഗാൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 

Tags:    
News Summary - Foreign Minister in Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.