കുവൈത്ത് സിറ്റി: കുവൈത്തിൽ മാർച്ചിൽ നാല് ലക്ഷം ഡോസ് ഒാക്സ്ഫഡ്, ആസ്ട്രസെനക വാക്സിൻ എത്തും. ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഇൗ വാക്സിെൻറ കുവൈത്തിലേക്കുള്ള രണ്ടാമത്തെ ഷിപ്മെൻറാണ് ഇത്. രണ്ട് ലക്ഷം ഡോസ് ഫെബ്രുവരി ഒന്നിന് കുവൈത്തിൽ എത്തിച്ചിരുന്നു.
ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിൽ എത്തിക്കഴിയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ഡോസ് എത്തുന്നുവെങ്കിലും ആദ്യ ഡോസ് ഓക്സ്ഫർഡ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് നീട്ടിവെക്കും. രണ്ടാം ഡോസ് മൂന്നുമാസത്തിനുശേഷം നൽകിയാൽ മതിയെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് വൈകിയാൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണിത്. ഓക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസിനായി ബുക്ക് ചെയ്ത അപ്പോയിൻറ്മെൻറുകൾ ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചയിലേക്ക് പുനഃക്രമീകരിക്കും.
രണ്ടാം ഡോസിനായി അപ്പോയിൻറ്മെൻറ് എടുത്തവരുടെ ഫോണുകളിലേക്ക് തീയതി പുനഃക്രമീകരണം സംബന്ധിച്ച് സന്ദേശങ്ങൾ അയക്കുകയും ചെയ്യും. അതേസമയം, ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഷെഡ്യൂൾ ചെയ്ത പ്രകാരം ലഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.