കുവൈത്ത് സിറ്റി: തിരക്കേറുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ അടച്ച ഫ്രൈഡേ മാർക്കറ്റ് വ്യാഴാഴ്ച വീണ്ടും തുറന്നു. ആദ്യദിവസം തിരക്ക് കുറവായിരുന്നു.അതേസമയം, വെള്ളിയാഴ്ച തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിൽ അടച്ച ഫ്രൈഡേ മാർക്കറ്റ് ജൂലൈ പത്തിന് വീണ്ടും തുറന്നെങ്കിലും തിരക്കേറുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ അന്നുതന്നെ വീണ്ടും അടക്കുകയായിരുന്നു.
കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅ (ഫ്രൈഡേ മാർക്കറ്റ്) കുറഞ്ഞ വരുമാനക്കാരും സാധാരണക്കാരുമാണ് ഏറെയും ആശ്രയിക്കുന്നത്. നാട്ടു ചന്തകളെ ഓര്‍മിപ്പിക്കുന്ന ഇൗ തുറന്ന വിപണി മൊട്ടുസൂചി മുതല്‍ വ്യായാമ ഉപകരണങ്ങൾ വരെ മിക്കവാറും സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണ്. കോവിഡ് സുരക്ഷക്കായി കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് വീണ്ടും തുറന്നത്. സ്റ്റാളുകളും ഇറക്കുമതി ചെയ്ത മുഴുവൻ ഉൽപന്നങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്. മാർക്കറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പൊലീസിെൻറ സഹായമുണ്ടാവും. 37.5 ഡിഗ്രിക്ക് മുകളിൽ താപനിലയുള്ളവരെയും മാസ്കും കയ്യുറയും ധരിക്കാത്തവരെയും അകത്തേക്ക് കടത്തിവിടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.