ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്കം നാ​ളെ മു​ത​ൽ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നും കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ. കു​വൈ​ത്ത്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സു​മാ​ണ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ക.ഇ​ന്ത്യ​യി​ൽ​നി​ന്ന്​​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 140 മു​ത​ൽ 160 ദീ​നാ​ർ വ​രെ​യാ​ണ്. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ 200 ദീ​നാ​ർ വ​രെ നി​ര​ക്കു​യ​രും. തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 58 ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ൽ ഒാ​രോ​ന്നി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കും. ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​ക്കി​ടെ മൂ​ന്ന്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്പോ​ൺ​സ​ർ​മാ​ർ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

കു​വൈ​ത്തി​ൽ താ​മ​സാ​നു​മ​തി​യു​ള്ള 80,000 വീ​ട്ടു​ജോ​ലി​ക്കാ​ർ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും നി​ല​വി​ൽ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ക്കാ​രാ​ണ്. ര​ണ്ടാ​ഴ്​​ച ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ടി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ്​ അ​നു​മ​തി മ​ട​ങ്ങി​വ​ര​വി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​സ​രം ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്​ പൗ​ര​ന്മാ​ർ​ക്ക്​ മാ​ത്ര​മാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​​ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രും. 270 ദീ​നാ​റാ​ണ്​ ക്വാ​റ​ൻ​റീ​ൻ​ ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു ദി​വ​സം 600 പേ​രെ വ​രെ​യാ​ണ്​ കൊ​ണ്ടു​വ​രു​ക. ഇൗ ​തോ​തി​ൽ മു​ഴു​വ​ൻ പേ​രെ​യും കൊ​ണ്ടു​വ​രാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ സ്​​പോ​ൺ​സ​റി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കും. കോ​വി​ഡ്​ പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ ചെ​ല​വി​ൽ ന​ട​ത്തും. ക്വാ​റ​ൻ​റീ​ൻ കാ​ല​ത്ത്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചാ​ൽ ചി​കി​ത്സ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.