ജി.​സി.​സി റെ​യി​ൽ പ​ദ്ധ​തി: അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം ട്രെ​യി​ന്‍ ഓ​ടും


കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി റെ​യി​ൽ പ​ദ്ധ​തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം പാ​ത പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഓ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​ദ്ധ​തി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 2028 ഓ​ടെ ട്രെ​യി​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കു​വൈ​ത്ത് റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് ദാ​വി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം ഘ​ട്ട ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. വി​ദ​ഗ്ധ സ​മി​തി ടെ​ക്നി​ക്ക​ൽ ബി​ഡ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി ഉ​ട​ന്‍ ക​രാ​ര്‍ ഉ​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് കു​വൈ​ത്ത് സി​റ്റി വ​രെ​യാ​ണ് റെ​യി​ല്‍പാ​ത നി​ർ​മി​ക്കു​ക. കു​വൈ​ത്തും സൗ​ദി​യും ത​മ്മി​ലു​ള്ള റെ​യി​ൽ​വേ സാ​ധ്യ​ത പ​ഠ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ മാ​സം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നു​ള്ള ക​രാ​റി​ല്‍ സൗ​ദി അ​ധി​കൃ​ത​രും കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്തി​നും റി​യാ​ദി​നും ഇ​ട​യി​ൽ 650 കി​ലോ​മീ​റ്റ​റാ​ണ് റെയി​ല്‍വേ​യു​ടെ ആ​കെ ദൂ​രം. ആ​റു​മാ​സ​ത്തി​ന​കം സാ​ധ്യ​താ പ​ഠ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി.​സി.​സി റെ​​യി​​ൽ​​വേ പ​​ദ്ധ​​തി 2030 ഡി​​സം​​ബ​​റി​​ന​കം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ ​ഒ​ക്ടോ​ബ​റി​ൽ മ​​സ്ക​​ത്തി​​ൽ ചേ​​ർ​​ന്ന ജി.​സി.​സി ഗ​​താ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടെ അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ സ​​മി​​തി തീ​രു​മാ​നി​ച്ചി​രു​ന്നു.പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ വാ​ണി​ജ്യ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ​ള്‍ഫ്‌ റെ​യി​ല്‍വേ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും എ​ളു​പ്പ​മാ​ക്കു​ക​യും ചെ​ല​വു കു​റ​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​രം​ഗ​ത്തെ വ​ലി​യ മാ​റ്റ​ത്തി​ന് റെ​യി​ൽ​പാ​ത ഇ​ട​യാ​ക്കും. മേ​ഖ​ല​യി​ലെ ആ​റു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​കും ജി.​സി.​സി റെ​യി​ൽ സ​ർ​വീസ്. 25 ബി​​ല്യ​​ൻ ഡോ​​ള​​ർ ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ൽ 2,177 കി.​​മീ ദൈ​​ർ​​ഘ്യ​​മാ​​ണ് ദൂ​രം.

Tags:    
News Summary - GCC Rail Project: Trains to run within five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.