ഫർവാനിയ: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ വനിതവേദി ഫർവാനിയ ബ ദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡൻറ് പ്രേംസൺ കായംകുളം ഉദ്ഘാടനം ചെയ്തു. വനജ രാജൻ അധ്യക്ഷത വഹിച്ചു. ബദർ അൽ സമയിലെ ഡോ. രാമകൃഷ്ണൻ ‘പ്രവാസിയുടെ ജീവിതശൈലിയും ആരോഗ്യവും’ വിഷയത്തിൽ ക്ലാസെടുത്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ, കോർ അഡ്മിൻ മുബാറക് കാമ്പ്രത്ത്, റഷീദ് പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു.
സാമൂഹിക പ്രവർത്തകരായ മനോജ് മാവേലിക്കര, മനോജ് കുര്യൻ, അലി മാണിക്കോത്ത്, പി.ജി. ബിനു, സലീം കൊമ്മേരി, ടി.എം. സലീം, പി.എം. നായർ, മഹബൂബ് നടമ്മൽ എന്നിവരെ ആദരിച്ചു. അംബിക സ്വാഗതവും അമ്പിളി നാരായണനൻ നന്ദിയും പറഞ്ഞു. വനിതവേദി ചെയർപേഴ്സൻ വനജ രാജൻ, സെക്രട്ടറി അംബിക മുകുന്ദൻ, ട്രഷറർ അമ്പിളി എന്നിവർ നേതൃത്വം നൽകി. ബദർ അൽ സമ ക്ലിനിക്കിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ 500ലധികം പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.