കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ യൂനിറ്റ് സ്വാതന്ത്ര്യദിന സംഗമം നടത്തി. സൂം പ്ലാറ്റ്ഫോമിൽ നടന്ന സംഗമത്തിൽ വയനാട്ടിലെ ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട ഷിഫ പുളിക്കകടവ്, നൗഷാദ് ആലവി, സീനത്ത് കോക്കൂർ എന്നിവർ പങ്കെടുത്തു.
എല്ലാവരും ദുരന്ത ഭൂമിയിലെ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. അത്യന്തം ആത്മാർപ്പണവും മനോധൈര്യവും ആവശ്യമുള്ളതാണ് ഇത്തരം സന്ദർഭങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് മൂവരും ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എ.കെ. സമീർ സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് കെ.എം. നസീർ അധ്യക്ഷ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഫൈസൽ വടക്കേക്കാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.