ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി: ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച 21 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. പരിശോധനയെ തുടർന്ന് ക്രമക്കേട് കണ്ടെത്തിയ വാണിജ്യ മന്ത്രാലയമാണ് ഫാർമസികളുടെ ലൈസൻസുകൾ പിൻവലിച്ചത്. രാജ്യത്ത്‍ ഫാർമസികളിലും മരുന്നു കമ്പനികളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അസി. അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടീം രൂപവത്കരിക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രി നിർദേശം നല്‍കി. വിദഗ്ധ സംഘം മൂന്നു മാസത്തിനുള്ളില്‍ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

Tags:    
News Summary - Licenses of pharmacies have been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.