ആ​ഗോ​ള പാ​സ്പോ​ർ​ട്ട് സൂ​ചി​ക: മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് 49ാം സ്ഥാ​ന​ത്ത്. ഹെ​ൻ​ലി പാ​സ്​​പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ് പ്ര​കാ​രം 99 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാം. ക​ഴി​ഞ്ഞ വ​ർ​ഷം 57ാം സ്ഥാ​ന​ത്താ​യി​രു​ന്നു കു​വൈ​ത്ത്.

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​സ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന ഷെ​ങ്ക​ൺ വി​സ സ​ജീ​വ ച​ർ​ച്ച​യി​ലു​ണ്ട്. അ​നു​മ​തി കി​ട്ടി​യാ​ൽ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. പ​ട്ടി​ക​യി​ൽ കു​വൈ​ത്തി​ന്റെ സ്ഥാ​നം ഉ​യ​രു​ക​യും ചെ​യ്യും.

ജി.​സി.​സി​യി​ലെ മ​റ്റ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് നേ​ര​ത്തെ വി​സ ആ​വ​ശ്യ​മി​ല്ല. 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടാ​ണ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ മു​ന്നി​ൽ. പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് യു.​എ.​ഇ. ഖ​ത്ത​ർ 46ാം സ്ഥാ​ന​ത്താ​ണ്. 107 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​റി​ന് വി​സ​ര​ഹി​ത​മാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി​യു​ണ്ട്. 88 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സൗ​ദി അ​റേ​ബ്യ 56ാം സ്ഥാ​ന​ത്തും 87 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബ​ഹ്റൈ​ൻ 57ാം സ്ഥാ​ന​ത്തു​മാ​ണ്. 86 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​വു​ന്ന ഒ​മാ​ൻ പ​ട്ടി​ക​യി​ൽ 58ാം സ്ഥാ​ന​ത്താ​ണ്.

195 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന സിം​ഗ​പ്പൂ​ർ പാ​സ്​​പോ​ർ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ജ​ർ​മ​നി, സ്​​പെ​യി​ൻ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ലോ​ക​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​ങ്ങ​ൾ. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് 192 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ വി​സ വേ​ണ്ട. 58 വി​ദേ​ശ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടി​ന് പ​ട്ടി​ക​യി​ൽ 82ാം സ്ഥാ​ന​മാ​ണ്.

Tags:    
News Summary - Global Passport Index-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.