മ​നു​ഷ്യ​ക്ക​ട​ത്തി​നും ക​ള്ള​ക്ക​ട​ത്തി​നു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​നു​ഷ്യ​ക്ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും ഇ​ല്ലാ​താ​ക്കു​ന്ന​തി​നും കു​വൈ​ത്ത് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി കു​വൈ​ത്ത്. ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ വ​ക്താ​വ് അ​സീ​ൽ അ​ൽ മ​സ്യാ​ദ് വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 30ന് ​ചേ​രു​ന്ന വ്യ​ക്തി​ക​ളെ ക​ട​ത്തു​ന്ന​തി​നെ​തി​രാ​യ ലോ​ക ദി​ന​ത്തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് പ്ര​തി​ക​ര​ണം.പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, കു​വൈ​ത്ത് ട്രേ​ഡ് യൂ​നി​യ​ൻ ഫെ​ഡ​റേ​ഷ​ൻ, കു​വൈ​ത്ത് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, വ്യ​ക്തി​ക​ളെ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള സ്ഥി​രം ദേ​ശീ​യ സ​മി​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ലൈ 30ന് ​അ​വ​ന്യൂ​സ് മാ​ളി​ൽ ​ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ൽ മ​സ്യാ​ദ് അ​റി​യി​ച്ചു.

Tags:    
News Summary - Strong action against human trafficking and smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.