ആഗോള പാസ്പോർട്ട് സൂചിക: മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലോകത്തിലെ ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 49ാം സ്ഥാനത്ത്. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം 99 രാജ്യങ്ങളിലേക്ക് കുവൈത്ത് പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. കഴിഞ്ഞ വർഷം 57ാം സ്ഥാനത്തായിരുന്നു കുവൈത്ത്.
കുവൈത്ത് പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി യാത്ര ചെയ്യാവുന്ന ഷെങ്കൺ വിസ സജീവ ചർച്ചയിലുണ്ട്. അനുമതി കിട്ടിയാൽ പട്ടികയിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടും. പട്ടികയിൽ കുവൈത്തിന്റെ സ്ഥാനം ഉയരുകയും ചെയ്യും.
ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കുവൈത്ത് പൗരന്മാർക്ക് നേരത്തെ വിസ ആവശ്യമില്ല. 185 രാജ്യങ്ങളിലേക്ക് വിസരഹിതമായി യാത്ര ചെയ്യാവുന്ന യു.എ.ഇ പാസ്പോർട്ടാണ് ജി.സി.സി രാജ്യങ്ങളിൽ മുന്നിൽ. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് യു.എ.ഇ. ഖത്തർ 46ാം സ്ഥാനത്താണ്. 107 രാജ്യങ്ങളിലേക്ക് ഖത്തറിന് വിസരഹിതമായി യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. 88 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാവുന്ന സൗദി അറേബ്യ 56ാം സ്ഥാനത്തും 87 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാവുന്ന ബഹ്റൈൻ 57ാം സ്ഥാനത്തുമാണ്. 86 രാജ്യങ്ങളിലേക്ക് യാത്രചെയ്യാവുന്ന ഒമാൻ പട്ടികയിൽ 58ാം സ്ഥാനത്താണ്.
195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രണ്ടാമത്തെ രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 192 സ്ഥലങ്ങളിലേക്ക് പോകാൻ വിസ വേണ്ട. 58 വിദേശ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യൻ പാസ്പോർട്ടിന് പട്ടികയിൽ 82ാം സ്ഥാനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.