കുവൈത്ത് സിറ്റി: യേശുവിെൻറ പീഡാസഹനത്തിെൻറ ഓർമ പുതുക്കി കുവൈത്തിലും ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. രാവിലെ മുതൽ അനുഭവപ്പെട്ട കടുത്ത പൊടിക്കാറ്റ് വിശ്വാസികളെ തളർത്തിയില്ല. കുരിശിെൻറ വഴിയിലും പീഡാനുഭവ വായനയിലും വിശ്വാസികള്‍ ഭക്തിനിര്‍ഭരമായി പങ്കുകൊണ്ടു. യേശുവിെൻറ കുരിശുമരണം അനുസ്മരിക്കുന്ന ദുഃഖവെള്ളിയുടെ ഭാഗമാവാൻ ആയിരങ്ങളാണ് വിവിധ പള്ളികളിലെത്തിയത്.
കാല്‍വരിയിലേക്ക് കുരിശ് വഹിച്ചുള്ള യേശുവിെൻറ പീഡാനുഭവ യാത്രയുടെ ഒാർമകൾ പുതുക്കിയായിരുന്നു തിരുകർമങ്ങള്‍ നടന്നത്.
കുവൈത്തിലെ സീറോ മലബാര്‍ സമൂഹത്തിെൻറ ദുഃഖവെള്ളി ആചരണത്തിന് അബ്ബാസിയ സെൻറ് ഡാനിയേല്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ വികാരി ഫാ. ജോണി ലൂനിസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍, ഫാ. എബിസണ്‍ എന്നിവര്‍ സഹ കാർമികരായിരുന്നു. തിരുകർമങ്ങള്‍ക്കുശേഷം നടന്ന കഞ്ഞിവീഴ്ത്തല്‍ നേര്‍ച്ച നടന്നു. വിവിധ രൂപതകളില്‍നിന്നും കുവൈത്തില്‍ എത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ ഒരുമിച്ച് കർമങ്ങളിൽ പങ്കാളിയായി.
കഞ്ഞിവീഴ്ത്തലിന് എസ്.എം.സി.എയുടെ 31 കുടുംബ യൂനിറ്റുകളില്‍നിന്നായി 1200 കിലോ അരി, 800 കിലോ പയര്‍, 600 കിലോ അച്ചാര്‍, പപ്പടം എന്നിവയാണ് ഒരുക്കിയത്. ആയിരത്തില്‍പരം വളൻറിയര്‍മാരെയും ഇതിനായി ഒരുക്കിയിരുന്നു. ജനറല്‍ കണ്‍വീനര്‍ ജിജി പാറേക്കാടന്‍, മാത്യൂസ് പാലക്കുന്നേല്‍, ബിജു പാലക്കല്‍ എന്നിവരും അബ്ബാസിയ ഏരിയ കമ്മിറ്റി അംഗങ്ങളും യൂനിറ്റ് ലീഡര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.കുവൈത്ത് സിറ്റി:സെൻറ് ഗ്രിഗോറിയോസ് മഹാ ഇടവകയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോർജ്ജ്, ഫാ. സാംസൺ എം. സൈമൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ഖൈത്താൻ: കുവൈത്തിലെ മലങ്കര കത്തോലിക്ക സമൂഹത്തിെൻറ ദുഃഖവെള്ളി ശുശ്രൂഷ രാവിലെ ഒമ്പതുമുതൽ ഖൈത്താൻ കാർമൽ സ്കൂളിൽ ഫാ. ബിനോയി കൊച്ചുകരീക്കത്തിലിെൻറ മുഖ്യകാർമികത്വത്തിൽ നടന്നു. കുവൈത്തിലെ അപ്പസ്തോലിക് ബിഷപ് ക്യാമിലോ ബാലൺ ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം കൈമാറി. തുടർന്ന്, കുരിശിെൻറ വഴിയും കബറടക്ക ശുശ്രൂഷയും നടത്തി, ആയിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷ വൈകീട്ട് 4.30ഒാടെ നേർച്ച കഞ്ഞിയോടുകൂടി പരിപാടികൾ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.