കുവൈത്ത് സിറ്റി: റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് താമസ വിസ അനുവദിക്കണമെന്ന നിർദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍. വിദേശ നിക്ഷേപകരെയും തങ്ങളുടെ ബിസിനസുകള്‍ അവസാനിപ്പിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന പ്രാദേശിക വ്യവസായികളെയും ലക്ഷ്യമിട്ടാണ് നിർദേശം.
2021ലെ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് സർവേയുടെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കിയ ചോദ്യാവലിയോടുള്ള പ്രതികരണമായാണ് സർക്കാർ കമ്പനികൾ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. കുവൈത്തിൽ സ്ഥിരതാമസം അനുവദിക്കുന്നതുള്‍പ്പെടെ മാർഗങ്ങളിലൂടെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ചില നിക്ഷേപകര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തേക്ക് ദീര്‍ഘകാല താമസവിസ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്പനികള്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. നിക്ഷേപകര്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുക, നിക്ഷേപകർക്ക് സന്ദര്‍ശക വിസ നടപടികൾ ലഘൂകരിക്കുക, പ്രാദേശിക സ്പോണ്സര്ക്ക് നല്‍കേണ്ട തുകയുടെ ശതമാനം കുറക്കുക, വിദേശികൾക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കുകയും അതനുസരിച്ച് താമസാനുമതി നല്‍കുകയും ചെയ്യുക, തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. വിദഗ്ധരായ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.