കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എഗൈലയിൽ പ്രവർത്തനമാരംഭിച്ചു. എഗൈല വ്യാപാര മേഖലയിലെ `അൽ ലീവാൻ മാളിൽ' വിപുലമായ സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റോർ ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. ജാസിം ഖമിസ് അൽ ഷറാ, ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായി. ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ ലഭ്യമാണ്. ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്.
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും സ്വദേശികളുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന വേളയിൽ ഉപഭോക്താക്കൾക്കും മാനേജ്മെന്റ് ടീമിനും ഡോ.അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലായിടത്തും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ സാന്നിധ്യം എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് റീജനൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.