കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നതു താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണം.
സ്വകാര്യ ഫാർമസികളുടെ സ്ഥിതി വിലയിരുത്താൻ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു. കമ്മിറ്റി സ്വകാര്യ ഫാർമസികളുടെ തൊഴിൽ, നിയന്ത്രണങ്ങൾ, നിയമങ്ങൾ സംബന്ധിച്ച് നിരീക്ഷിക്കുകയും മൂന്നു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുകയും ചെയ്യും. ഈ മൂല്യനിർണയ പഠനം പൂർത്തിയാകുന്നതുവരെയാണ് ലൈസൻസ് അനുവദിക്കുന്നതു താൽക്കാലികമായി നിർത്തിവെച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. സ്വകാര്യ ഫാർമസികളിൽ നിന്ന് വിതരണം ചെയ്യുന്ന സൈക്കോട്രോപിക് പദാർഥങ്ങളുടെ കുറിപ്പടി നിരീക്ഷിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക് മോണിറ്ററി സിസ്റ്റം രൂപവത്കരിക്കാനും ആരോഗ്യമന്ത്രി തീരുമാനമെടുത്തു. സൈക്കോട്രോപിക് മരുന്നുകളിൽ വ്യാപാരം നടത്താൻ അനുമതിയുള്ള എല്ലാ സ്വകാര്യ ഫാർമസികളും ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.