കുവൈത്ത് സിറ്റി: ഒമാൻ ആതിഥേയത്വം വഹിച്ച ഗൾഫ് ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് സ്വർണവും വെള്ളിയും. വ്യത്യസ്ത വിഭാഗങ്ങളിലായാണ് കുവൈത്ത് താരങ്ങളുടെ നേട്ടം.
അണ്ടർ 16 വിഭാഗത്തിൽ സലേം അൽ അബ്കൽ സ്വർണം നേടിയതായി കുവൈത്ത് ഗോൾഫ് ക്ലബ് സെക്രട്ടറി ജനറലും ടൂർണമെന്റിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ തലവനുമായ മാസെൻ അൽ അൻസാരി പറഞ്ഞു. അണ്ടർ 16 ഡബിൾ വിഭാഗത്തിൽ അൽ അബ്കലും സഹതാരം ബദർ അൽ അൻസാരിയും വെള്ളി മെഡൽ നേടി.
അൽ അബ്കൽ തുടർച്ചയായി മൂന്നാം തവണയാണ് ഇതേ മത്സരത്തിലെ മെഡൽ നേടുന്നത്. ഒമാനി സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്. കുവൈത്ത്, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ അഞ്ച് അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ ത്രിദിന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.