കുവൈത്ത്സിറ്റി: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’ക്ക് ഇനി രണ്ടു നാൾ. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസ-കരിയർ വിദഗ്ധരും ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനത്തിനാണ് എജുകഫേയിലൂടെ കുവൈത്ത് സാക്ഷിയാകാൻ പോകുന്നത്.
പരീക്ഷയുടെ പടിവാതിൽക്കൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ഓർമകളെ വീണ്ടെടുക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനുള്ള മാനസിക പിന്തുണ മുതൽ ഇഷ്ട കോഴ്സുകൾ തിരഞ്ഞെടുക്കാനും സ്വന്തം അഭിരുചി കണ്ടെത്താനുമുള്ള മാർഗങ്ങളും എജുകഫേയിലുണ്ട്. ഇതിനൊപ്പം രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിന് വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കും എജുകഫേയിൽനിന്ന് ജീവിത മുന്നേറ്റത്തിനുള്ള ഉത്തരങ്ങൾ ലഭിക്കും.
പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, വൺ-വൺ ആൻഡ് ഗ്രൂപ് കൗൺസിലിങ് ആനുകൂല്യങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിങ്, മൈൻഡ് മാപ്പിങ്, എജുടൈൻമെന്റ് ആൻഡ് എക്സാം ഫോബിയ ഗൈഡ് എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ മത്സരങ്ങൾ, വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമായിരിക്കും എജുകഫേ.
തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ ആദി, പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്. സി.എ എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും. പുറമെ, വിവിധ വിദഗ്ധ തൊഴിൽ മേഖലകളിൽ വിജയം നേടിയ പ്രഫഷനലുകളും വിദ്യാർഥികളുമായി അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജുകഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.