കുവൈത്ത് സിറ്റി: രാജ്യത്തുനിന്ന് ഹജ്ജിന് പോകുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഹജ്ജ്-ഉംറ കാര്യവകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബൻതീനുമായി സൗദിയിലെ കുവൈത്ത് അംബാസഡർ ശൈഖ് അലി അൽ ഖാലിദ് ചർച്ച നടത്തി. കുവൈത്ത് ന്യൂസ് ഏജൻസിയുമായി നടത്തിയ അഭിമുഖത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. കുവൈത്തി ഹാജിമാരുടെ താമസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് 9000 പേരാണ് വിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.