കുവൈത്ത് സിറ്റി: എട്ട് കിലോഗ്രാം ഹഷീഷും ഒന്നര കിലോ കൊക്കെയ്നും പിടിച്ചെടുത്തതായി എയർ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുത്തലാഖ് അൽ എനേസി അറിയിച്ചു. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത ജാക്കറ്റുകളിലും മറ്റു വസ്തുക്കളിലും ഒളിപ്പിച്ച് ഭംഗിയായി പായ്ക്ക് ചെയ്ത നിലിയിലായിരുന്നു.
ലഹരികടത്തിനെതിരെ നടപടി ശക്തമാക്കാനുള്ള ഉപപ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കർശന പരിശോധന തുടരുകയാണെന്നും അതിന്റെ ഫലമായാണ് കള്ളക്കടത്ത് പിടികൂടിയതെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പറഞ്ഞു.
വിഷയത്തിൽ പ്രതിരോധ മന്ത്രിയും ആക്ടിങ് ഇന്റീരിയർ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദും വാണിജ്യ മന്ത്രി ഫഹദ് അൽ ശരിയാനും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന് നിർദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.