വി​മാ​ന​നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ ഉ​യ​ർ​ന്ന​നി​ര​ക്ക് കു​റ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്ക് ഒ.​എ​ൻ.​സി.​പി നി​വേ​ദ​നം ന​ൽ​കി. എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചും മാ​സ​ങ്ങ​ളാ​യി മ​റ്റു വ​രു​മാ​ന​മി​ല്ലാ​തെ​യും ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്‌ താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത നി​ര​ക്കു​ക​ളാ​ണ് ഒ​മാ​ൻ, സൗ​ദി, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഈ​ടാ​ക്കു​ന്ന​തെ​ന്നും കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​മ്പോ​ഴും ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ലൂ​ടെ നി​ര​ക്കു​വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - He asked for a reduction in air fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.