കുവൈത്ത് സിറ്റി: ചില രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇളവ് അനുവദിക്കണമെന്ന് സ്വകാര്യ ആശുപത്രികൾ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. വിവിധ സ്വകാര്യ ആശുപത്രി ജീവനക്കാർ അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗവും വിദേശികളാണ്. അതിൽ തന്നെ വലിയൊരു വിഭാഗം ഇന്ത്യ ഉൾപ്പെടെ നിലവിൽ വിമാന സർവിസ് വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവരും.
നിലവിൽ ആശുപത്രികൾ പൂർണതോതിൽ പ്രവർത്തിക്കാത്തതിനാൽ വലിയ പ്രതിസന്ധിയില്ല. എന്നാൽ, നിയന്ത്രണം നീണ്ടുപോയാൽ പ്രവർത്തനത്തെ ബാധിക്കും. കുവൈത്ത് ഘട്ടംഘട്ടമായി രാജ്യത്തിനകത്തെ നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. സ്വകാര്യ ആശുപത്രികളുടെ സംഘടനയാണ് നിവേദനത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, നിലവിൽ ഡോക്ടർമാരും നഴ്സുമാരും അധ്യാപകരും എൻജിനീയർമാരും ഉൾപ്പെടെ ആർക്കും ഇളവ് നൽകിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.