കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അർബുദത്തിന് ഉൾപ്പെടെയുള്ള അവശ്യമരുന്നുകള്‍ രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൈനക്കോളജിക് ഓങ്കോളജി രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്തെ മുഴുവൻ ആശുപത്രികളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെയോ മരുന്നുകളുടെയോ ക്ഷാമമില്ല. അർബുദചികിത്സ രംഗത്തും രോഗനിർണയം, പ്രതിരോധം എന്നീ മേഖലകളിലും കുവൈത്ത് ഏറെ മുന്നിലാണ്. അർബുദ രോഗികൾക്കായി 600 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.