കുവൈത്ത് സിറ്റി: ജീവനക്കാരുടെ ഹാജർ നില നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സ്മാർട്ട് ഫിംഗർപ്രിന്റ് സംവിധാനം ആരംഭിക്കാനൊരുങ്ങുന്നു. ജീവനക്കാരുടെ തൊഴിൽ സമയം മെച്ചപ്പെടുത്തലും ഹാജർ ട്രാക്കിങ് കാര്യക്ഷമമാക്കലും ലക്ഷ്യമിട്ടാണ് പദ്ധതി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ സ്മാർട്ട് ഫിംഗർപ്രിന്റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.
വിജയകരമായ പരീക്ഷണത്തിന് ശേഷം സിസ്റ്റത്തിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. ഔദ്യോഗിക ജോലി സമയങ്ങളിലും ഷിഫ്റ്റുകളിലും ഓവർടൈമുകളിലും എല്ലാ ജീവനക്കാർക്കും സുഗമമായി നടപടികൾ പൂർത്തിയാക്കാവുന്ന തരത്തിലാകും പ്രവർത്തനം. വിരലടയാള സംവിധാനത്തിന്റെ നിർബന്ധിത ഉപയോഗത്തെക്കുറിച്ച് ജീവനക്കാരെ ഓർമിപ്പിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.