കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് ഉയർന്നതോടെ വൈദ്യുതി ഉപഭോഗവും കൂടുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതൽ ആറു ശതമാനം വരെ വാർഷിക വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ വൈദ്യുതി ഉപഭോഗത്തിൽ 3,595 മെഗാവാട്ടിന്റെ വർധനയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വേനൽക്കാലത്ത് വൈദ്യുതോർജത്തിന്റെ പരമാവധി ലോഡായ 16,300 മെഗാവാട്ടിലെത്തി. കുതിച്ചുയരുന്ന താപനിലയും നഗരവികസനവും തുടങ്ങി വിവിധ ഘടകങ്ങളാണ് വൈദ്യുത ലോഡുകളുടെ വർധനവിന് കാരണം. കനത്ത ചൂടിൽ എ.സി ഉപയോഗം കൂടുന്നത് വൈദ്യുതി ഉപഭോഗവും വർധിപ്പിക്കുന്നു. അതിനിടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വൈദ്യുത ശൃംഖലകളുടെയും പവർ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ നടത്താൻ മന്ത്രാലയം നിർദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.