കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ വെള്ളിയാഴ്ചയും തുടർന്നു. വെള്ളിയാഴ്ച രാവിലെ ഇടിയോടെ ആരംഭിച്ച മഴ മിക്ക ഇടങ്ങളിലും പെയ്തു. രണ്ടുദിവസത്തെ മഴ പലയിടത്തും റോഡുകളിൽ ചെറിയ രീതിയിൽ വെള്ളക്കെട്ടുണ്ടാക്കി. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിൽ കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതര്‍ നിർദേശിച്ചു. അടിയന്തര ഘട്ടങ്ങളിൽ 112 ൽ വിളിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. മഴ ശക്തമല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
മഴ പെയ്തതോടെ അന്തരീക്ഷ താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്തു. രണ്ടു ദിവസമായുള്ള പൊടിക്കാറ്റിനും കുറവുവന്നു. രാജ്യത്ത് വെള്ളിയാഴ്ച ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുൻകൂട്ടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.