കുവൈത്ത് സിറ്റി: ഞായറാഴ്ച രാജ്യത്ത് പരക്കെ മഴ ലഭിച്ചു. രാവിലെ മുതൽ ആരംഭിച്ച മഴ ഉച്ചയോടെ മാറിനിന്നെങ്കിലും വൈകീട്ടോടെ വീണ്ടും ശക്തമായി. ഞായറാഴ്ച രാവിലെ മുതൽ കാലാവസ്ഥ മൂടിക്കെട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ വരെ വിവിധ ഇടവേളകളിൽ മഴ തുടർന്നു. പലയിടത്തും ഇടിയും ആലിപ്പഴ വീഴ്ചയുമുണ്ടായി.
ഞായറാഴ്ച പുലർച്ചെ മുതൽ സാമാന്യം ശക്തമായ മഴയാണ് രാജ്യത്തെ ലഭിച്ചതെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ കറാവി പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കാലാവസ്ഥയിൽ ക്രമാനുഗതമായ മാറ്റം ഉണ്ടാകും.
ഞായറാഴ്ച രാവിലെ സാൽമിയ സ്റ്റേഷനിൽ എട്ടു മി.മീ, റബീഹ് സ്റ്റേഷനിൽ 3.7 മി.മീ, സബ്രിയയിൽ 3.8 മി.മീ, വഫ്ര സ്റ്റേഷനിൽ 3.4 മി.മീ, അബ്ദലിയിൽ 2.4 മി.മീ മഴ രേഖപ്പെടുത്തി. അസ്ഥിരമായ കാലാവസ്ഥയും മഴയും കണക്കിലെടുത്ത് ചില സ്കൂളുകളിൽ ഓൺലൈനായാണ് പഠനം നടന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നു. അതേസമയം മറ്റു സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.