കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസിന് അനുമതി ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് താങ്ങാനാവാത്ത വിധം വിമാന യാത്രനിരക്ക് ഉയരുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിമാന സര്‍വിസിന് അനുമതി ലഭിച്ചിട്ടും, സമയത്ത് തിരിച്ചെത്താനായില്ലെങ്കില്‍ പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കുവൈത്ത് സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടും ലക്ഷങ്ങളുടെ ടിക്കറ്റ് നിരക്ക് കാരണം പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാകാത്ത അവസ്ഥയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി യാത്രനിരക്ക് കുറക്കാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കെ.ഐ.സി ഭാരവാഹികള്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.