കുവൈത്ത് മുൻ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. 2011 നവംബർ മുതൽ 2019 വരെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.

1942ലായിരുന്നു ജനനം. 1968ൽ അമീരി ദിവാനിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചായിരുന്നു തുടക്കം. 1979ൽ ഹവല്ലി ഗവർണറായി നിയമിതനായി.

2007 ഒക്‌ടോബർ 28-ന് ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമിതനായി. പിന്നീട് അഹ്മദിയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, വാർത്താവിതരണ മന്ത്രി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

Tags:    
News Summary - His Highness Sheikh Jaber Mubarak Al-Hamad Al-Mubarak Al-Sabah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.