കുവൈത്ത് സിറ്റി: കുവൈത്ത് ഇക്വസ്ട്രിയൻ ക്ലബിൽ നടന്ന കുതിരച്ചാട്ട മത്സരത്തിൽ ഗാസി അൽ ജുറൈവി വിജയിയായി.
ദൽയ അൽ സഹീം രണ്ടാമതും യാര അൽ ഹുനൈദി മൂന്നാമതുമെത്തി. 140 സെൻറിമീറ്റർ ഉയരത്തിലെ ഹർഡിൽ വിജയകരമായി ചാടിക്കടന്നാണ് ഗാസി അൽ ജുറൈവിയുടെ കുതിര കരുത്തുതെളിയിച്ചത്. ദൽയ അൽ സഹീം 130 സെ.മീറ്ററും യാര അൽ ഹുനൈദി 120 സെ.മീറ്ററും താണ്ടി. 110 സെ.മീറ്റർ ഉയരം മറികടന്ന ഹല അൽ മുല്ല നാലാമതായി. അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് സബാഹ് നാസർ അസ്സബാഹ് സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.