കുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാൻ ആവശ്യമായ സാമ്പത്തികച്ചെലവ് കുറക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികപത്രവുമായുള്ള അഭിമുഖത്തിൽ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഫാദിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഒരു ജോലിക്കാരനെ ലഭിക്കണമെങ്കിൽ സാധാരണക്കാർക്ക് താങ്ങാനാവാത്ത ഫീസ് കൊടുക്കണമെന്ന സാഹചര്യമാണുള്ളത്. ഫീസ് ഘടനയുൾപ്പെടെ നിബന്ധനകൾ പാലിക്കാത്ത ഗാർഹിക തൊഴിലാളി ഓഫിസുകൾക്കെതിരെ ശക്തമായ നടപടികളാണ് വരും ദിവസങ്ങളിലുണ്ടാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തേക്ക് ഗാർഹികത്തൊഴിലാളി ഓഫിസുകളുടെ റിക്രൂട്ട്മെൻറ് നിരക്ക് ഏകീകരിച്ചിട്ടുണ്ട്.
സർക്കാർ അംഗീകൃത ഏജൻസി വഴി തൊഴിലാളിയെ കൊണ്ടുവരാൻ 900 ദീനാർ ആണ് ഫീസ്. സ്വന്തം നിലക്ക് വേലക്കാരികളെ കൊണ്ടുവരുന്നവർ പ്രോസസിങ് ചാർജായി 390 ദീനാർ അടച്ചാൽ മതിയാകും. നിയമലംഘനത്തിന് പിടിക്കപ്പെടുന്ന ഓഫിസുകൾ അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ഫിലിപ്പീൻസ് തൊഴിലാളികളെ അയക്കുന്നത് നിർത്തുകയും മറ്റു രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾക്ക് അന്തിമ തീരുമാനം ആവുകയും ചെയ്യാത്ത സാഹചര്യത്തിൽ ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. ഇതേ തുടർന്നാണ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഉൗർജിമാക്കുന്നതെന്ന് ഖാലിദ് അൽ ഫാദിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.