കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിലാളി കരാറിെൻറ കരട് അംഗീകരിച്ചു. ഇന്ത്യ-കുവൈത്ത് സംയുക്ത ഗ്രൂപ്പിെൻറ ആറാമത് യോഗത്തിലാണ് കരട് കരാർ ഇരുരാജ്യങ്ങളും അംഗീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി ഉറപ്പിക്കുംവിധമുള്ളതായിരുന്നു ചർച്ചകളെന്ന് കുവൈത്ത് വിദേശമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. വിവിധ മേഖലകളിൽ നടപ്പാക്കിയ കരാറുകളിൽ രണ്ടുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തി. കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ രണ്ടുദിവസങ്ങളിലായി വിവിധ തലങ്ങളിൽ ചർച്ചചെയ്തു.
എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ ഏർപ്പെടുത്തിയ വ്യവസ്ഥകൾ മൂലമുള്ള പ്രശ്നങ്ങൾ, സർക്കാർ ഏജൻസികൾ വഴി നേരിട്ട് നഴ്സിങ് റിക്രൂട്ട്മെൻറിനുള്ള സാധ്യത, തൊഴിൽ കരാർ നവീകരണം, വൈദഗ്ധ്യം കൈമാറൽ, വിവിധ തലങ്ങളിൽ ബോധവത്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വിദേശകാര്യമന്ത്രാലയത്തിലെ പ്രവാസികാര്യ വിഭാഗം ജോയൻറ് സെക്രട്ടറി മനീഷ് ഗുപ്ത, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ്സ് എം.സി. ലൂതർ, ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജഗോപാൽ സിങ്, ലേബർ സെക്രട്ടറി യു.എസ്. സിബി, ലേബർ അറ്റാഷെ അനിത ചത്പലിവാർ എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്.
കോൺസുലർ അഫയേഴ്സ് വിഭാഗം അസി. വിദേശകാര്യമന്ത്രി സാമി അൽ ഹമദ് കുവൈത്ത് സംഘത്തെ നയിച്ചു. മുടങ്ങിക്കിടക്കുന്ന ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് പുനഃസ്ഥാപിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് നിർദിഷ്ട ഗാർഹികത്തൊഴിലാളി കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.