കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും. പിന്നീട് അപ്പോയിൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും.
അപ്പോയിൻറ്മെൻറ് സമയത്ത് നിശ്ചിത കേന്ദ്രത്തിൽ വാക്സിനേഷന് എത്തണം. മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്താൻ കോളമുണ്ട്. ഭക്ഷ്യ, മരുന്ന് അലർജിയുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, കുട്ടികൾ, വൈറസ് ബാധിച്ച് സുഖമില്ലാത്തവർ എന്നിവർക്ക് വാക്സിൻ നൽകില്ല. കുവൈത്തിൽ ഇഖാമയുള്ള സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി വാക്സിൻ നൽകും.
മാറാരോഗികൾ, ഭിന്നശേഷിക്കാർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ, കുവൈത്തികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.ആദ്യം രജിസ്റ്റർ ചെയ്തവർക്ക് ആദ്യം എന്ന നിലയിലല്ല അപ്പോയിൻറ്മെൻറ് നൽകുന്നത്. മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിൻറ്മെൻറ് നൽകാൻ രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിക്കുന്നു എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.