കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം സംഘടിപ്പിക്കുന്ന പൊതുപ്രഭാഷണവും തുറന്ന സംവാദവും വെള്ളിയാഴ്ച കുവൈത്ത് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, ഐ.എസ്.എം സെക്രട്ടറി സുബൈർ പീടിയേക്കൽ എന്നിവർ പ്രഭാഷണം നടത്തും. കുവൈത്ത് ഔഖാഫ് മന്ത്രാലയ പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ എം.എം. അക്ബറിന് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് പരിപാടിയിൽ പങ്കെടുക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും സൗകര്യം ഉണ്ടാകും. വിവരങ്ങൾക്ക് 96652669, 66657387, 60028271 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.