കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് വേനലവധിക്ക് നാട്ടിലുള്ള കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ പ്രവർത്തകരുടെയും മുൻ ഭാരവാഹികളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.
കോഴിക്കോട് മുജാഹിദ് സെന്റർ സി.ഡി ടവർ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം കെ.എൻ.എം ജനൽ സെക്രട്ടറി എം.എം. മദനി ഉദ്ഘാടനം ചെയ്തു.
ഹുദ സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ദഅവ സെക്രട്ടറി ആദിൽ സലഫി എന്നിവർ സംസാരിച്ചു.
കുവൈത്ത് സെന്റർ മുൻ കേന്ദ്ര ഭാരവാഹികളായിരുന്ന എം.ടി. മുഹമ്മദ്, സി.വി. അബ്ദുല്ല, സാലിഹ് വടകര, ടി.പി. നൗഷാദ് എന്നിവർ സംബന്ധിച്ചു. കലാപരിപാടികളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.