കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ദിനത്തിൽ കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘ഫർഹതുൽ ഹുദാ’ എന്ന പേരിൽ ഈദ് സോഷ്യൽ ഗാതറിങ് സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഹാളിൽ നടന്ന പരിപാടിയിൽ കുവൈത്തിെന്റ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധിപേർ പങ്കാളികളായി.
ഖുർആൻ ഹിഫ്ള്, തജ്വീദ്, ഗാനാലാപനം, ഇൻസ്റ്റന്റ് സ്പീച്, ടങ് ട്വിസ്റ്റർ തുടങ്ങിയ മത്സരങ്ങളിൽ പുരുഷന്മാരും ഖുർആൻ റിസൈറ്റേഷൻ, മോറൽ സ്റ്റോറി ടെല്ലിങ്, ഇസ്ലാമിക് സോങ്, ബലൂൺ പോപിങ്, ചോക്ലറ്റ് പിക്കിങ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും ആവേശപൂർവം പങ്കാളികളായി. ബലൂൺ പോപ്പിങ്, ഫിക്സിങ് സ്ട്രാ എന്നീ മത്സരങ്ങളിൽ സ്ത്രീകളും പങ്കാളികളായി. മത്സരങ്ങൾക്കു വീരാൻകുട്ടി സ്വലാഹി, ഉനൈസ് ഉമ്മർ, കൗലത് സ്വലാഹിയ എന്നിവർ നേതൃത്വം നൽകി.
മനുഷ്യരെ, നാം ഒന്ന് നമ്മുടെ ദൈവമൊന്ന് എന്ന ഹുദാ സെന്റർ ത്രൈമാസ കാമ്പയിന്റെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷതവഹിച്ചു. ജോയന്റ് സെക്രട്ടറി ആദിൽ സലഫി സ്വാഗതവും ക്രിയേറ്റിവിറ്റി സെക്രട്ടറി ഷാഹിദ് കണ്ണേത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.