കുവൈത്ത് സിറ്റി: മുൻ ബംഗ്ലാദേശ് എം.പി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ തടവുശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. കേസിൽ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മാസിൻ അൽ ജർറാഹ് ആണ് ഹരജി സമർപ്പിച്ചത്.
മുൻ ബംഗ്ലാദേശ് പാർലമെൻറ് അംഗം കാസി ഷാഹിദുൽ ഇസ്ലാം ആണ് കേസിലെ പ്രധാന പ്രതി. ഇയാൾക്ക് നാല് വർഷം തടവാണ് ക്രിമിനൽ കേടതി വിധിച്ചത്. കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്ത് കേസിലാണ് ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ടുപോവുന്നത്.
മൂന്നു ബംഗ്ലാദേശികൾ കുവൈത്തിലേക്ക് കൊണ്ടുവന്നത് 20,000 തൊഴിലാളികളെയാണ്.50 ദശലക്ഷം ദീനാറിെൻറ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ശക്തമാവുേമ്പാൾ കുരുക്ക് മുറുകുന്നത് ഇരു രാഷ്ട്രങ്ങളിലെയും പ്രമുഖർക്ക് ഉൾപ്പെടെ നിരവധി പേർക്കാണ്. സർക്കാർ ശുചീകരണ കരാർ തൊഴിലാളികളായി വന്ന ഇവർക്ക് കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് ശമ്പളമായി ലഭിച്ചിരുന്നത്.
ഒരാളിൽനിന്ന് ശുചീകരണ തൊഴിലാളിയുടെ വിസക്ക് 1800 ദീനാർ മുതൽ 2200 ദീനാർ വരെയാണ് റാക്കറ്റ് വാങ്ങിയിരുന്നത് ഡ്രൈവർ വിസ 2500 മുതൽ 3000 വരെ ദീനാറിനാണ് വിറ്റിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.