കുവൈത്ത് സിറ്റി: കുവൈത്ത് നാമ ചാരിറ്റി അസോസിയേഷൻ അയച്ച മാനുഷിക ദുരിതാശ്വാസ സഹായവുമായി 14 ട്രക്കുകൾ വടക്കൻ ഗസ്സയിലെത്തി. വടക്കൻ ഗസ്സയിലേക്ക് പച്ചക്കറികളും മുട്ടയും കോഴിയും കയറ്റിയ നാല് ട്രക്കുകൾ പ്രവേശിച്ചതായും ഗസ്സയിലെ വഫാ ഫൗണ്ടേഷൻ ഓഫിസ് ഡയറക്ടർ ഗദീർ ഷഹാദ പറഞ്ഞു. വഫാ ഫൗണ്ടേഷൻ വഴി വടക്കൻ ഗസ്സയിലെ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഈ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
വടക്കൻ ഗസ്സയിൽ 700,000ത്തിലധികം ഫലസ്തീനികൾ ദുഷ്കരമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ഗദീർ ഷഹാദ ചൂണ്ടിക്കാട്ടി. ഇസ്രായേൽ സൈന്യം പ്രവേശനം തടയുന്നതിനാൽ വിപണികളിൽ മാസങ്ങളായി മാംസം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കിട്ടാനില്ല. പരിക്കേറ്റവർ, അംഗഭംഗം സംഭവിച്ചവർ, പോഷകാഹാരക്കുറവ് എന്നിവയുള്ളവർ ഉൾപ്പെടെ വിവിധ പ്രയാസങ്ങൾ നേരിടുന്നവരും നിരവധിയാണ്.
നാമ ചാരിറ്റി അസോസിയേഷൻ സഹായം അതിന്റെ വെയർഹൗസുകളിൽ എത്തിയതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഗസ്സയിലെ യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് ഷ്വൈദിഹ് വ്യക്തമാക്കി. നാമ ചാരിറ്റി അസോസിയേഷനും വഫാ ഫൗണ്ടേഷനും കുവൈത്തിനും അദ്ദേഹം നന്ദി അറിയിച്ചു.ഇസ്രായേൽ സേന ഗസ്സയിലെ 90 ശതമാനത്തിലധികം പൊതു സൗകര്യങ്ങളും നശിപ്പിച്ചതായി വടക്കൻ ഗസ്സയിലെ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മഹമൂദ് ഹമ്മദ് നന്ദി പറഞ്ഞു. ഗസ്സയിലെ ആരോഗ്യ പ്രവർത്തകരെ പിന്തുണക്കാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.