കുവൈത്ത് സിറ്റി: ഐസ്മാഷ് ബാഡ്മിൻറൺ അക്കാദമി ഇൻറർ കേരള ജില്ല ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. യർമൂഖ് ഐസ്മാഷ് ഇൻഡോർ ബാഡ്മിൻറൺ കോർട്ടിൽ നടന്ന മത്സരത്തിൽ അഡ്വാൻസ്, ഇൻറർമീഡിയറ്റ് വിഭാഗത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് 52 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അഡ്വാൻസ് ഡബ്ൾസ് വിഭാഗത്തിൽ കണ്ണൂരിെൻറ സൂര്യ - മിഹിർ സഖ്യം ചാമ്പ്യന്മാരായി. കൊല്ലത്തിെൻറ സുബിൻ വർഗീസ് - ബിനോയ് രാജൻ സഖ്യം രണ്ടാം സ്ഥാനം നേടി. ഇൻറർമീഡിയറ്റ് വിഭാഗത്തിൽ എറണാകുളത്തിെൻറ ജോളി - ടോണി സഖ്യം ജേതാക്കളായപ്പോൾ കണ്ണൂരിെൻറ പ്രശാന്ത് ഉണ്ണികൃഷ്ണൻ - നിധീഷ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഡ്വാൻസ് വിഭാഗത്തിൽ പത്തനംതിട്ടയുടെ ബിബിനും മനോജും കോഴിക്കോടിെൻറ ഇസ്മാഈലും നസീബും രണ്ടാം റണ്ണേഴ്സ് അപ്പായി. ഇൻറർമീഡിയറ്റ് വിഭാഗത്തിൽ എറണാകുളത്തിെൻറ ജെസ്വിനും നിധിനും ആലപ്പുഴയുടെ തോമസും എറികും രണ്ടാം റണ്ണേഴ്സപ്പ് നേടി. ഷബീർ മണ്ടോളി, ലിൻഡ്സേ ആൻറണി, ജിതേഷ്, മിതുൻ, ബദർ, മുഹമ്മദ് സാജിദ് എന്നിവർ കാഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്തു. ജിജിഷ്, എം.എം. നൗഫൽ, ടിറ്റോ, ഗ്ലേസി, റെനീഷ് കർത്ത, നൗഫൽ, ലിബു, സാജൻ കെ. ബെഞ്ചമിൻ എന്നിവർ കളികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.