കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് വെർച്വൽ സമ്മർ ക്യാമ്പ് (സൺഷൈൻ ലൈവ്-2020) സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ ഒാൺലൈനിലൂടെ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളെ പ്രായത്തിെൻറ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം.
ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയിലെ ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ സീനിയർ ഡയറക്ടർ അമൽ വൈദ്യ മുഖ്യാതിഥിയായി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, ജൂനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഷെർളി ഡെന്നിസ്, അമ്മാൻ ബ്രാഞ്ച് വൈസ് പ്രിൻസിപ്പൽ ഡോ. മേരി െഎസക് തുടങ്ങിയവർ നേതൃത്വം നൽകി. ജയ നിർമൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.