Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightെഎ.സി.എസ്​.കെ വെർച്വൽ...

െഎ.സി.എസ്​.കെ വെർച്വൽ സമ്മർ ക്യാമ്പ്​

text_fields
bookmark_border
െഎ.സി.എസ്​.കെ വെർച്വൽ സമ്മർ ക്യാമ്പ്​
cancel
camera_alt??????? ??????????? ?????? ????????? ???????????? ??????? ????? ???????????????

കുവൈത്ത്​ സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ കുവൈത്ത്​ വെർച്വൽ സമ്മർ ക്യാമ്പ്​ (സൺഷൈൻ ലൈവ്-2020) സംഘടിപ്പിച്ചു. കോവിഡ്​ പ്രതിസന്ധിയിൽ സ്​കൂളുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ ഒാൺലൈനിലൂടെ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയായിരുന്നു. എൽ.കെ.ജി മുതൽ പത്താംക്ലാസ്​ വരെയുള്ള കുട്ടികളെ പ്രായത്തി​​െൻറ അടിസ്ഥാനത്തിൽ മൂന്ന്​ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. 

ഉദ്​ഘാടന ചടങ്ങിൽ യു.എ.ഇയിലെ ഗ്ലോബൽ ഇന്ത്യൻ ഇൻറർനാഷനൽ സ്​കൂൾ സീനിയർ ഡയറക്​ടർ അമൽ വൈദ്യ മുഖ്യാതിഥിയായി. ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ സീനിയർ ബ്രാഞ്ച്​ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, ജൂനിയർ ബ്രാഞ്ച്​ പ്രിൻസിപ്പൽ ഷെർളി ഡെന്നിസ്​, അമ്മാൻ ബ്രാഞ്ച്​ വൈസ്​ പ്രിൻസിപ്പൽ ഡോ. മേരി ​െഎസക്​ തുടങ്ങിയവർ നേതൃത്വം നൽകി. ജയ നിർമൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsICSKsummercamp
News Summary - icsk-vertual-summer-camp-kuwait-gulf news
Next Story