പ​ള്ളി​യി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ഇ​ഫ്​​താ​ർ ന​ട​ത്താം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​സ്​​ജി​ദു​ക​ളി​ൽ നി​ബ​ന്ധ​ന​ക​ളോ​ടെ ഇ​ഫ്​​താ​ർ ന​ട​ത്താ​ൻ അ​നു​മ​തി. അ​ത​ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി നി​ബ​ന്ധ​ന​ക​ളോ​ടെ ഇ​ഫ്​​താ​ർ അ​നു​വ​ദി​ച്ച്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തേ അ​നു​മ​തി നി​ഷേ​ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ഹാ​ളി​ൽ മ​ഗ്​​രി​ബ്​ ബാ​ങ്കി​ന്​ 20 മി​നി​റ്റ്​ മു​മ്പ്​ ഷീ​റ്റ്​ വി​രി​ക്ക​ണ​മെ​ന്നും ഇ​ഫ്​​താ​ർ ക​ഴി​ഞ്ഞ ഉ​ട​ൻ ഷീ​റ്റ്​ മ​ട​ക്കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മ​സ്​​ജി​ദ്​ ഇ​മാം ഇ​ത്​ ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ള്ളി​മു​റ്റ​ത്ത്​ റ​മ​ദാ​ൻ ത​മ്പ്​ കെ​ട്ടാ​ൻ അ​നു​മ​തി​യി​ല്ല. കോ​മ്പൗ​ണ്ടി​ന്​ പു​റ​ത്ത്​ കെ​ട്ടു​ന്ന ത​മ്പി​ന്​ മ​സ്​​ജി​ദി​ൽ​നി​ന്ന്​ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ എ​ടു​ക്കാ​നും പാ​ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Iftar can be performed in the church according to the rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.