കുവൈത്ത് സിറ്റി: വഫ്റയിലെ ഫാം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന് കുവൈത്ത്. അമ്പതോളം ഫാം ഹൗസുകളിലെ നാനൂറോളം തൊഴിലാളികളെ ഒന്നിച്ചിരുത്തിയാണ് നോമ്പുതുറന്നത്. പ്രസിഡൻറ് ഷെറിന് മാത്യു അധ്യക്ഷത വഹിച്ച സംഗമത്തില്‍ സക്കീർ പുത്തന്‍പാലം റമദാന് സന്ദേശം നല്കി.
ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതം പറഞ്ഞു. ജയകുമാരി, അനൂപ്, ദീപു എന്നിവർ സംസാരിച്ചു. ട്രഷറർ ഹരീന്ദ്രൻ നന്ദി പറഞ്ഞു. കൺവീനർ സന്തോഷ് കുമാർ നേതൃത്വം നൽകി. ഇതു മൂന്നാം തവണയാണ് കെ.ഇ.എ ഫാം തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ, ബംഗ്ലാദേശ്, ഈജിപ്ത്, ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളും പങ്കെടുത്തു.
കുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമം കേന്ദ്ര ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കെ. ബഷീർ, പി. റഫീഖ്, മുഹമ്മദലി കടിഞ്ഞിമൂല എന്നിവർ സംസാരിച്ചു. അമീൻ മുസ്ലിയാർ ചേകന്നൂർ റമദാൻ സന്ദേശം നൽകി. അഹ്മദി സോണലിന് കീഴിലുള്ള അഞ്ച് ബ്രാഞ്ചുകളിലെ അംഗങ്ങളും പ്രവർത്തകരും മറ്റു കേന്ദ്ര സോണൽ നേതാക്കളും സംബന്ധിച്ചു. സി.എൻ. നിസാമുദ്ദീൻ പരിപാടി നിയന്ത്രിച്ചു. ജോയൻറ് കൺവീനർ കെ.പി. ഹംസക്കുട്ടി നന്ദി പറഞ്ഞു.
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡൻറ് സലിംരാജ് അധ്യക്ഷത വഹിച്ചു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. ട്രഷറർ തമ്പി ലൂക്കോസ്, ഫാ. മാത്യു എം. മാത്യൂസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പേട്ട, ഓഡിറ്റർ ലാജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും ഷഹീദ് ലബ്ബ നന്ദിയും പറഞ്ഞു. ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, വർഗീസ് വൈദ്യൻ, റെജി മത്തായി, സലിൽ വർമ, റീനി ബിനോയ്, അബ്ദുൽ വാഹിദ്, സന്തോഷ് ചന്ദ്രൻ, സജീവ് പ്ലാക്കാട്, അബ്ദുൽ നിയാസ് എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഹമീദ് റമദാൻ സന്ദേശം നൽകി.ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാധികാരി പി.എൻ. കുമാർ, ഫർവനിയ ഏരിയ പ്രസിഡൻറ് സക്കീർ പുതുനഗരം, കുട കുവൈത്ത് ഭാരാവാഹി സലിം രാജ്, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് വേണു അലനല്ലൂർ ഡോ. അബ്ദുൽ ഹമീദിന് ഉപഹാരം നൽകി.അബ്ബാസിയ ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതവും വെൽഫെയർ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.