കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ സമര പ്രഖ്യാപന കൺവെൻഷന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സമൂഹവും.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കുക, വിദേശ വിമാനങ്ങൾക്ക് അവസരം നൽകുക, മലബാറുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച് ആഗസ്റ്റ് 14ന് മട്ടന്നൂരിലാണ് സമര പ്രഖ്യാപനം.
വിജയം കാണും വരെ തുടരുന്ന പോരാട്ടമാണ് ജനകീയ കൺവെൻഷനിലൂടെ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂരിലെ പ്രവാസികൾ അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം സമരപരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.